കിസാൻ സഭ ഇരിട്ടി മണ്ഡലം കൺവെൻഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 30 January 2023

കിസാൻ സഭ ഇരിട്ടി മണ്ഡലം കൺവെൻഷൻ


 ഇരിട്ടി ....... കശുവണ്ടിക്ക് ഇരുന്നൂറ് രൂപതറവില നിശ്ചയിച്ച് സർക്കാർ സംഭരണം ഏർപ്പെടുത്തണമെന്ന് കിസാൻ സഭ ഇരിട്ടി മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ വില തകർച്ച മൂലം ഏറെ പ്രതിസന്ധി നേരിടുന്ന കർഷകരെ സഹായിക്കുന്നതിന് കശുവണ്ടി സീസൺ ആരംഭിച്ച ഘട്ടത്തിൽ ഇരുന്നൂറ് രൂപക്ക് കശുവണ്ടി ശേഖരിച്ച് കർഷകർക്ക് മികച്ച വില നൽകണം. ഇപ്പോൾ നാമമാത്ര വില നൽകിയാണ് സ്വകാര്യ കച്ചവടക്കാർ കശുവണ്ടി ശേഖരിക്കുന്നത്. ഇതിന് പരിഹാരം സർക്കാർ സംഭരണം ആരംഭിക്കുക മാത്രമാണെന്ന് കിസാൻ സഭ ഇരിട്ടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണൻ , സി.പി.ഐ. ജില്ലാ എക്സി. അംഗം അഡ്വ.വി.ഷാജി, ജില്ലാ ജോയിന്റ് സെക്രട്ടറി പായം ബാബുരാജ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സന്തോഷ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. എൻ .വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പതിനൊന്ന് അംഗ മണ്ഡലം കമ്മിറ്റിയെയും. ഭാരവാഹികളായി പ്രസിഡന്റ് എൻ.വി. രവീന്ദ്രൻ , വൈസ് പ്രസിഡന്റ് എം. ദിനേശൻ , സെക്രട്ടറി ശങ്കർ സ്റ്റാലിൻ , ജോയിന്റ് സെക്രട്ടറി പി. മനോഹരൻ , ട്രഷറർ സന്തോഷ് പാലയ്ക്കൽ എന്നിവരെയും തിരഞ്ഞെടുത്തു . 

റിപ്പോർട്ട്: കെ.ബി. ഉത്തമൻPost Top Ad