കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന ‘രേഖ’; ഫെബ്രുവരി റിലീസ്; പ്രോമോ കാണാം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 22 January 2023

കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന ‘രേഖ’; ഫെബ്രുവരി റിലീസ്; പ്രോമോ കാണാം


തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ ‘രേഖ’യുടെ ടീസർ പുറത്തിറങ്ങി. വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നർമ്മ രംഗങ്ങളിലൂടെയാണ് ടീസർ സഞ്ചരിച്ചിരുന്നത്. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റോൺ ബെഞ്ചേഴ്സിന്റെ ബാനറിൽ കാർത്തികേയൻ സന്താനമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് “രേഖ” തിയറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം. 


എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Post Top Ad