സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ CR7 ലയണൽ മെസി നേർക്കുനേർ പോരാട്ടം കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ മെസിയുടെ പാരീസ് സെന്റ് ജെർമെയ്നെതിരെ റൊണാൾഡോയുടെ ഓൾ-സ്റ്റാർ ഇലവൻ അണിനിരന്നതോടെ ഗെയിമിലെ രണ്ട് സൂപ്പർതാരങ്ങൾ ഒരിക്കൽ കൂടി മൈതാനത്ത് നേർക്കുനേർ എത്തി.കിംഗ് ഫഹദ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു, ദശലക്ഷക്കണക്കിന് ആളുകൾ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ തടിച്ചുകൂടി. രണ്ട് ‘ഗോട്ടുകൾ’ പരസ്പരം ഏറ്റുമുട്ടുന്നത് കണ്ണിമ ചിമ്മാതെ ലോകം കണ്ടു. സെർജിയോ റാമോസും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ നിരവധി സുഹൃത്തുക്കളെ റൊണാൾഡോ നേരിൽ കണ്ടെങ്കിലും പോർച്ചുഗീസ് ഇതിഹാസം തന്റെ ഏറ്റവും വലിയ എതിരാളിയായ മെസിയെ അഭിവാദ്യം ചെയ്തതാണ് ഇപ്പോൾ ഇൻറർനെറ്റിൽ തരംഗമാകുന്നത്.
Friday 20 January 2023
മെസിയെ ചേർത്തുപിടിച്ച് റോണോ, സൗഹൃദം പങ്കുവയ്ക്കുന്ന സൂപ്പർതാരങ്ങൾ