നിടുമ്പ്രം മടപ്പുര ഉത്സവത്തിന് ഖാദി ഡ്രസ് കോഡ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 10 January 2023

നിടുമ്പ്രം മടപ്പുര ഉത്സവത്തിന് ഖാദി ഡ്രസ് കോഡ്


ചൊക്ളി : എല്ലാവർഷവും ഉത്സവത്തിനെന്തെങ്കിലും പ്രത്യേകത -അത് നിടുമ്പ്രം മടപ്പുരയ്ക്ക് നിർബന്ധമാണ്. ഇക്കുറി ഉത്സവം ഖാദിക്കൊപ്പമാണ്.ആഘോഷക്കമ്മിറ്റിയിലെ 150-ഓളം വരുന്ന വൊളന്റിയർമാരും ഒപ്പം നാട്ടുകാരും ഖാദിവസ്ത്രം ഡ്രസ് കോഡാക്കുന്നു. 22 മുതൽ 27 വരെ ആറുദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഖാദിവസ്ത്രമണിയാനാണ് ആഘോഷക്കമ്മിറ്റിയുടെ തീരുമാനം. ഉത്സവത്തിനെത്തുന്ന എല്ലാവർക്കും ജൈവ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തും.

മലബാർ കാൻസർ സെന്ററിലേക്ക് രക്തദാനം നടത്തിയും അവയവദാനത്തിന് സാക്ഷ്യപത്രം നൽകിയും നിടുമ്പ്രം മടപ്പുര മാതൃകയായിരുന്നു.പ്ലാസ്റ്റിക് വിമുക്ത ചൊക്ലിയുടെ ഭാഗമായി മടപ്പുരയുടെ നേതൃത്വത്തിൽ 1500-ഓളം തുണിസഞ്ചികൾ വിതരണം ചെയ്തു. തെയ്യം അക്കാദമി കെട്ടിടം നിർമിക്കാനായി മടപ്പുരയുടെ അധീനതയിലുള്ള 18 സെന്റ് ഭൂമി സൗജന്യമായി വിട്ടുകൊടുത്തു.എല്ലാ വർഷവും നിർധനരോഗികൾക്ക് സഹായധന വിതരണവും മുടക്കമില്ലാതെ തുടരുന്നു.

നാടിനോടൊപ്പം, ഖാദിക്കൊപ്പം മടപ്പുരയും എന്ന സന്ദേശമുയർത്തി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ 22-ന് വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിതരണോദ്ഘാടനം നിർവഹിക്കും.


Post Top Ad