ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയിൽ അറസ്റ്റ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 31 January 2023

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം; വനിതാ ഡോക്ടറുടെ പരാതിയിൽ അറസ്റ്റ്




പത്തനംതിട്ട • ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആറൻമുള സ്വദേശിനിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ് 

ഇ– സഞ്ജീവനി കൺസൾട്ടേഷന് ഇടയിലാണ് സുഹൈദ് നഗ്നതാ പ്രദർശനം നടത്തിയത്. രോഗവിവരങ്ങൾ ചോദിക്കുന്നതിനിടെ പ്രതി പെട്ടെന്ന് എഴുന്നേറ്റ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വനിതാ ഡോക്ടർക്കു നേരെ 3 മിനിറ്റ് നേരം യുവാവ് നഗ്നത കാട്ടി. സ്ക്രീൻ ഷോട്ട് ഡോക്ടർ പൊലീസിനു കൈമാറി.

ദൃശ്യങ്ങൾ സീ ഡാക്കിൽ നിന്നും തെളിവായി ശേഖരിക്കും. മറ്റു രണ്ടു ഡോക്ടർമാരുടെ അപ്പോയ്ൻമെന്റ് കൂടി സുഹൈദ് എടുത്തിരുന്നു, അവർ പുരുഷ ഡോക്ടർമാർ ആയിരുന്നു. ഓൺലൈനിൽ എത്തിപ്പോൾ തന്നെ യുവാവ് രഹസ്യ ഭാഗം പ്രദർശിപ്പിക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. കോവിഡ് കാലത്താണ് സർക്കാർ ഓൺലൈൻ കൺസൽട്ടേഷനായി ഇ–സഞ്ജീവനി പോർട്ടൽ തുടങ്ങിയത്. അതിലാണ് ഇത്തരത്തിലൊരു അതിക്രമം നടന്നത്.

Post Top Ad