ബഫര്‍സോണില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ബഫര്‍സോണില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 12 January 2023

ബഫര്‍സോണില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ബഫര്‍സോണില്‍ നിന്ന് ആളുകള്‍ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

 


ഡല്‍ഹി: ബഫർസോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കേണ്ടി വരില്ലെന്ന് കേന്ദ്രസർക്കാർ. വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം. കെ മുരളീധരൻ എംപിയുടെ സബ്മിഷന് കേന്ദ്ര സഹമന്ത്രി അശ്വനി കുമാർ ചൗബെ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


ബഫർ സോണുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ മറുപടി. ബഫർ സോൺ തൊഴിലിനെ ഒരുതരത്തിലും ബാധിക്കില്ല എന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെ. കൃഷി, കന്നുകാലി വളർത്തൽ, മത്സ്യ കൃഷി എന്നിവയ്ക്ക് തടസമില്ല.


വാണിജ്യ ഖനനം, ക്വാറി, ക്രഷർ യൂണിറ്റുകൾ എന്നിവയ്ക്ക് മാത്രമാകും നിരോധനം. അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ചില നിയന്ത്രണങ്ങളുണ്ടാകും.


ഉപഗ്രഹ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ സംസ്ഥാനത്തോട് നിർദേശിച്ചിട്ടുണ്ട് എന്നും പരിസ്ഥിതി സഹ മന്ത്രി അറിയിച്ചു. ഡിസംബർ 22 നാണ് ചട്ടം 377 പ്രകാരം സബ്മിഷനായി കെ മുരളീധരൻ എംപി ബഫർ സോൺ ലോക്‌സഭയിൽ ഉന്നയിച്ചത്.


കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച സുപ്രീം കോടതി വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിബന്ധനകളിൽ ഇളവ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് വാക്കാൽ സൂചിപ്പിച്ചു.

Post Top Ad