ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനായി കാറില്‍ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തത്. എ എസ് ഐ ഗോപാല്‍ ചന്ദ്ര ദാസ് ആണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. നെഞ്ചില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ച ആരോഗ്യ മന്ത്രിയുടെ നില ഗുരുതരമാണ്. നവീന്‍ പട്‌നായിക് മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയാണ് നബാ ദാസ്.
Sunday, 29 January 2023
ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു

Tags
# international news
# kerala
# NEWS

About Weonelive
We One Kerala
NEWS
Tags
international news,
kerala,
NEWS