സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നു, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 21 January 2023

സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നു, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ

 


നാടകീയ നീക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് ഗവർണർ. തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണർ അംഗീകാരം നൽകിയത് സർക്കാരിനും നേട്ടമാകും. ഇതിനിടയിൽ നയപ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാട് സർക്കാർ എടുത്തിരുന്നു. എന്നാൽ ഗവർണർ കരട് അംഗീകരിച്ചതിലൂടെ ആ നീക്കങ്ങൾക്ക് പ്രസക്തിയില്ലാതെയായി. ഗവർണറുമായുള്ള പോര് കനത്തതോടുകൂടിയാണ് കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച നിയമസഭാ സമ്മേളങ്ങൾക്ക് തുടർച്ചായി ഈ ജനുവരിയിലെ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിച്ചത്.


കഴിഞ്ഞ ഒരു മാസത്തിൽ സർക്കാർ-ഗവർണർ പോരിൽ മഞ്ഞുരുകുന്നുണ്ടായിരുന്നു. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമനത്തിന് ഗവർണർ അംഗീകാരം നൽകിയത് മുതൽ പ്രതിസന്ധി അയയുന്നത് വ്യക്തമായിരുന്നു. തുടർന്ന്, കുറച്ചു കാലത്തേക്ക് പ്രസ്താവനകളുമായി ഇരുപക്ഷവും രംഗത്ത് വന്നിരുന്നില്ല. ഭരണഘടനാപരമായ തന്റെ ബാധ്യത അംഗീകരിക്കാൻ സർക്കാർ അനുവദിക്കുന്നതിൽ ഗവർണർ സന്തുഷനാണെന്ന് കരുതാം. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്.


ഡിസംബറില്‍ അവസാനിച്ച സമ്മേളനത്തില്‍ സർവലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. ഇതായിരുന്നു പുതുതായി ഉണ്ടായ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ വർഷവും നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരിൽ സർക്കാരിനും ഗവർണർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവ പരിഹരിച്ചു മുന്നോട്ട് പോകുകയായിരുന്നു.


Post Top Ad