പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ഥികളുടെ കടമ: സ്പീക്കര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 30 January 2023

പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ഥികളുടെ കടമ: സ്പീക്കര്‍

 




അനുദിനം മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സമൂഹത്തില്‍ പുത്തനറിവുകള്‍ നേടേണ്ടത് വിദ്യാര്‍ഥികളുടെ കടമയാണെന്നും അതിന് പൊതുവിജ്ഞാനശേഖരം ഒരുക്കുന്നത് മാതൃകാപരമാണെന്നും നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീർ. തിരുവങ്ങാട് ഗവ എച്ച് എസ് എസില്‍ പുതുതായി ആരംഭിച്ച ജി കെ കോര്‍ണറും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വിദ്യാര്‍ഥിയും ഒരു പുസ്തകമെങ്കിലും സ്കൂള്‍ ലൈബ്രറിക്ക് സംഭാവന ചെയ്യാന്‍ ശ്രമിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. വിവിധതരം മത്സരപ്പരീക്ഷകള്‍, കരിയര്‍ഗൈഡന്‍സ്, സിവില്‍സര്‍വീസ് എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് പഠനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടി തിരുവങ്ങാട് സ്കൂളിൽ ഒരുക്കിയ പൊതുവിജ്ഞാനശേഖരവും വിദഗ്ധരുടെ ക്ലാസുകളും മറ്റു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം.
 തലശ്ശേരി നഗരസഭാധ്യക്ഷ കെ എം ജമുനാറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ പ്രിന്‍സിപ്പല്‍ എ കെ അബ്ദുല്‍ ലത്തീഫ്, മോഹന സുബ്രമണി, എൻ പി ജയപ്രകാശ് , പി ആർ ഗീത, എം പദ്മജ, എന്നിവരെ  സ്പീക്കര്‍ പൊന്നാടയണിയിച്ചു.  വാര്‍ഡ് കൗൺസിലര്‍മാരായ വി കെ സുകുമാരന്‍, പി കെ ബിജില, സി കെ അബ്ദുല്‍ ലത്തീഫ്, പി കെ ആശ, എം ജിതേഷ്,  പ്രധാനാധ്യാപിക ടി ടി  രജനി,  സ്റ്റാഫ് സെക്രട്ടറി യേശുദാസന്‍,  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  എന്‍ കെ ചന്ദ്രിക, പി ടി എ പ്രസിഡന്റ് യു ബ്രിജേഷ്, എന്നിവര്‍ സംസാരിച്ചു.

കയ്യെഴുത്ത് മാസിക പ്രദർശനവും വിദ്യാഭ്യാസ സംഗമവും നടത്തി

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് പുസ്തകങ്ങളുടെ മെഗാ പ്രകാശനവും വിദ്യാഭ്യാസ സംഗമവും നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ എൽപി , യുപി, എച്ച്എസ്,  എച്ച്എസ്എസ് വിഭാഗത്തിലെ 1600 വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകങ്ങളാണ്  പ്രകാശനം ചെയ്തത്. വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാസിക തയ്യാറാക്കിയത്.
ജൂൺ മുതലുളള പഠന പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കഥകകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, യാത്രാവിവരണം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളിലുള്ള രചനകളാണ് ഓരോ കൈയെഴുത്തു മാസികകളിലുമുള്ളത്. മലയാളം ഇംഗ്ലീഷ്, ഹിന്ദി, ഭാഷകളിലുള്ള രചനകളും വിവിധ നിരീക്ഷണങ്ങളും ശാസത്ര കണ്ടെത്തലുകളും പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.
വിദ്യാഭ്യാസ സംഗമത്തിന്റെ ഭാഗമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന സാഹിത്യകാരന്മാരായ ശ്രീധരൻ ചമ്പാട്, പന്ന്യന്നൂർ ഭാസി, ഗ്രന്ഥശാല പ്രവർത്തകൻ ഇ ശിവദാസൻ മാസ്റ്റർ  എന്നിവരെ  സ്പീക്കർ  ആദരിച്ചു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം  വിജയൻ മാസ്റ്റർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ കെ മണിലാൽ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി പി സുരേന്ദ്രൻ, ഡോ കെ വി ശശിധരൻ, പി ഇസി വൈസ് ചെയർമാൻ കെ ജയരാജൻ, എസ് എസ് കെ ഡി പി സി  സി വിനോദ്, ചൊക്ലി എഇഒ  വി കെ സുധി , ചൊക്ലി ബിപിസി കെ പി സുനിൽ, ചോതാവൂർ എച്ച്എസ്എസ് പ്രിൻസിപ്പൽ സി മീറ, ചോതാവൂർ എച്ച്എസ്എസ്  പ്രധാനാധ്യാപകൻ കെ പി ജയരാജൻ എന്നിവർ സംസാരിച്ചു.



Post Top Ad