ഇന്ത്യയുടെ 'പോക്കറ്റ് ഡൈനാമോ' കെ.ഡി. ജാദവിന് ആദരവുമായി ഗൂഗിൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 15 January 2023

ഇന്ത്യയുടെ 'പോക്കറ്റ് ഡൈനാമോ' കെ.ഡി. ജാദവിന് ആദരവുമായി ഗൂഗിൾ


സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗതമെഡല്‍ നേടുന്ന ആദ്യത്തെയാളാണ് ജാദവ്. 97ാം ജന്മവാർഷികത്തിൽ ഇന്ത്യൻ കായികതാരമായിരുന്ന കെ.ഡി. ജാദവിന് (ഖഷബ ദാദാസാഹേബ് ജാദവ്) ആദരവുമായി ഗൂഗിൾ . സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗതമെഡല്‍ നേടുന്ന ആദ്യത്തെയാളാണ് ജാദവ്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 1952ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് വെങ്കലമെഡൽ നേടിയത്. 'പോക്കറ്റ് ഡൈനാമോ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി മനോഹരമായ ഡൂഡിലാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. ജർമനി, മെക്സികോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ താരങ്ങളെ തോൽപ്പിച്ചാണ് ചരിത്ര നേട്ടം കൊയ്തത്. എന്നാൽ ജാദവിന്‍റെ മെഡൽ നേട്ടത്തിന് ശേഷം ഗുസ്തിയിൽ വീണ്ടുമൊരു ഒളിമ്പിക് മെഡൽ നേടുന്നതിനായി ഇന്ത്യക്ക് 56 വർഷം കാത്തിരിക്കേണ്ടിവന്നു. 2008ലെ ഒളിമ്പിക്സിൽ സുശീൽ കുമാർ ഗുസ്തിയിൽ വെങ്കലം നേടിയതോടെയാണ് ആ കാത്തിരിപ്പിന് പര്യവസാനമായത്. 1926 ജനുവരി 15ന് മഹാരാഷ്ട്രയിലെ ഗോലേശ്വറിലാണ് ജാദവ് ജനിച്ചത്. ചെറുപ്പം മുതലെ ഗുസ്തി പരിശീലിച്ചു. പിതാവും ഗുസ്തിക്കാരനായിരുന്നു. 1948ൽ ലണ്ടൻ ഒളിമ്പിക്സിൽ മത്സരിച്ചെങ്കിലും ആറാംസ്ഥാനം കൊണ്ട് തൃപ്ത്തിപെടേണ്ടി വന്നു. 1952 ലെ ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനു പിന്നാലെ കാലിന് പരിക്കേറ്റതോടെ മത്സരങ്ങളിൽ നിന്നും വിട്ടു നിന്നു.1984 ആഗസ്റ്റ് 14 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.




1984ൽ മഹാരാഷ്ട്ര സർക്കാർ മരണാനന്തര ബഹുമതിയായി ഛത്രപതി പുരസ്‌കാരം നൽകി. 2010ൽ ഡൽഹി കോമൺവെൽത്ത് ഗെയിംസിനുള്ള ഗുസ്തി വേദിക്കും ആദരസൂചകമായി ജാദവിന്‍റെ പേര് നൽകിയിരുന്നു.

Post Top Ad