പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പൊലീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 9 January 2023

പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പൊലീസ്

 


സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. തൃശ്ശൂരിൽ നിന്ന് വിവരങ്ങളുമായി സുർജിത്ത് അയ്യപ്പത്ത് തൽസമയം ചേരുന്നു. തൃശൂർ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീൺ റാണ മുൻകൂർജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ ജയിലിലായാൽ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനാണ് പ്രവീൺറാണയുടെ നീക്കം.ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.



Post Top Ad