"ആരുവിളിച്ചാലും ഫോൺ എടുക്കണം"; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദ്ദേശം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 25 January 2023

"ആരുവിളിച്ചാലും ഫോൺ എടുക്കണം"; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദ്ദേശം

 


വയനാട്: പി ടി 7 നെ (ധോണി) എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിൽ ആനയുടെ ശരീരത്തിൽ പെല്ലെറ്റുകൾ തറച്ച പാടുകൾ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന വ്യാപക പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 


ധോണിയെ വിറപ്പിച്ച പി.ടി സെവനെ കഴിഞ്ഞദിവസമാണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച ആനയുടെ ശരീരത്ത് നിന്ന് പതിനഞ്ചോളം പെല്ലെറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനായി നാടൻ തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതാകാമെന്നാണ് വനംവകുപ്പ് പറയുന്നത്. 


പെല്ലെറ്റുകൾ തറച്ചത് കാരണമാണ് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമെന്നും വനംവകുപ്പ് അറിയിച്ചു. പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് തന്നെ നീക്കം ചെയ്തിട്ടുണ്ട്, നിലവിൽ ധോണി വനംഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് ആനയുള്ളത്. 

Post Top Ad