ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ: ഓൾഡ് സ്റ്റുഡൻ്റ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 10 January 2023

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ: ഓൾഡ് സ്റ്റുഡൻ്റ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു

 

 


ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു 1956 ൽ സ്ഥാപിതമായി 66 വർഷം പിന്നിടുന്നമലയോര ജനതയുടെ അക്ഷരവിളക്കായി തലയെടുപ്പോടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും അറിവിൻ്റെ മഹാ ജ്യോതി പകർന്ന് ഒരു നാടിൻ്റെസാംസ്ക്കാരിക -സാമൂഹിക-വിദ്യാഭ്യാസ പുരോഗതിയുടെ വളർച്ചയ്ക്ക് നെടുനായകത്വം വഹിക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ1956ലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥി കൾ മുതൽ 2022 മാർച്ച് 31 വരെയുള്ള പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നിലവിലുള്ള  പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾപിടിഎയുടെയും ഓൾഡ് സ്റ്റുഡൻ്റ് അസോ.ൻ്റെയും സംയുക്ത നേതൃത്വ ത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥികളുടെ യോഗംപ്രധാനാധ്യാപകൻ എം.ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു മാസ്റ്റർ അധ്യക്ഷനായി.പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ വി.പി.അബ്ദുൾ റഷീദ്,പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി ,മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനിധി ഡോ.അബ്ദുൾ റഹ്മാൻ പൊയിലൻ,

സ്റ്റാഫ് സെക്രട്ടറി പി.വി.ശശീന്ദ്രൻ മാസ്റ്റർ, ഓൾഡ് സ്റ്റുഡൻ്റ് അസോ.ഭാരവാഹിള്ളായ വി.പി.സതീശൻ, എം.കെ.മുകുന്ദൻ, പി.വി.അബ്ദുൾ റഹ്മാൻ, പി.രഞ്ചിത്ത്, ഇ.പി.അബ്ദുൾ നാസർ, ഹക്കീം, പി.സുനിൽകുമാർ, രാകേഷ് പടിയൂർ, എം.എം. ലീല എന്നിവർ സംസാരിച്ചു.

2023-2024 വർഷത്തെ പുതിയ ഭാര വാഹികളായിസന്തോഷ് കോയിറ്റി (സെക്രട്ടറി), പി.സുനിൽകുമാർ, രാകേഷ് പടിയൂർ, ഇ.പി.അബ്ദുൾ നാസർ (ജോ. സെക്രട്ടറിമാർ), വി.പി.സതീശൻ (പ്രസിഡണ്ട്), ഹരീന്ദ്രൻ പുതുശേരി, സി.ഇസ്മയിൽ, പി.പി.അബ്ദുള്ളക്കുട്ടി (വൈസ്.പ്രസിഡണ്ടുമാർ), പി.വി.അബ്ദുൾ റഹ്മാൻ (ട്രഷറർ) എന്നിവരെയും51 അംഗ എക്സി.കമ്മിറ്റിയേയും തെരഞ്ഞെടുത്തു.എക്സ് ഓഫീഷ്യോ അംഗങ്ങളായി വി.പി.അബ്ദുൾ റഷീദ്, പി.രഘു, എൻ.കെ. ഇന്ദുമതി, കെ. നന്ദനൻ, എ.കെ.ഷൈജു, എന്നിവരെയും രക്ഷാധികാരികളായി കെ.കെ.ശൈലജ ടീച്ചർ എം എൽ എ, കെ.ശ്രീലത , പി.രജനി, പി.പി.ഉസ്മാൻ ,ടി.കെ. ഫസീല ,പി.പി ജയലക്ഷ്മി, കെ.ഇ.ശ്രീജ ടീച്ചർ, എം.ബാബു മാസ്റ്റർ, കെ.വി.സുജേഷ് ബാബു മാസ്റ്റർ, പി.വി.ശശീന്ദ്രൻ മാസ്റ്റർ എന്നിവരെയും തെരഞ്ഞെടുത്ത1956 മുതൽ 2022 വരെയുള്ള പൂർവ വിദ്യാർത്ഥികളെയും - അധ്യാപകരയും ഉൾപ്പെടുത്തി ഏപ്രിൽ അവസാന വാരം "പൂർവഅധ്യാപക-വിദ്യാർത്ഥി മഹാസംഗമം" സ്കൂളിൽ വെച്ച് നടത്തുന്നതിനും യോഗം തീരുമാനിച്ചു.


Post Top Ad