ഇരിട്ടി: നല്ല പാനീയം നല്ല ആരോഗ്യം എന്ന സന്ദേശവുമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരിട്ടിഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ഹാപ്പി ഡ്രിംഗ്സ് പാനീയ പ്രദർശനം പ്രധാനാധ്യാപകൻ എം.ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. വിവിധ തരത്തിലുള്ള അൻപതിൽ പരം പാനീയങ്ങൾ, വിദ്യാർത്ഥികൾ പരിചയപ്പെടുത്തി. വിപണിയിൽ കിട്ടുന്ന നിറവും മണവും രുചിയും കലർത്തിയ പാനീയങ്ങൾ ആരോഗ്യത്തിന് ഹാനീകരമാണെന്നും നാം സ്വന്തമായി നിർമ്മിക്കുന്ന പാനീയങ്ങളാണ് ഉചിതമെന്നുള്ള പാഠം പകർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹാപ്പി ഡ്രിംഗ് സ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ പി.വി. ശശീന്ദ്രൻ, ഷൈനിയോഹന്നാൻ, എൻ. വി ഷീബ, ആർ കെ.ഷീല, ഷിമിരാജ്, പി മനീഷ്, എം.ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി.
Monday, 30 January 2023
നല്ല പാനീയം നല്ല ആരോഗ്യം ഹാപ്പി ഡ്രിംഗ്സ് പാനീയ പ്രദർശനം നടത്തി