തിരുവനന്തപുരം: സ്കൂൾ വാനിന് അടിയിൽ പെട്ട് രണ്ടര വയസുകാരൻ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അനീഷിന്റെ മകൻ വിഘ്നേഷ് ആണ് മരിച്ചത്. സഹോദരനെ വിളിക്കാൻ സമീപത്തേക്ക് പോയപ്പോൾ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിലേക്ക് കയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വാനിനടിയിൽപെട്ട കുഞ്ഞ് തൽക്ഷണം മരിക്കുകയായിരുന്നു.