തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കുകയെന്ന ആവശ്യം ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി നടത്തിയ വാഹനജാഥയ്ക്ക് കീഴ്പ്പള്ളിയിൽ സ്വീകരണം നൽകി. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ ഐ ടി യു സി യുടെ നേതൃത്വത്തിലാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ രണ്ട് വാഹന ജാഥയാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
കാസർഗോഡ് നിന്നാരംഭിച്ച വടക്കൻ മേഖല ജാഥയ്ക്കാണ് കീഴ്പ്പള്ളിയിൽ സ്വീകരണം ഒരുക്കിയത് സ്വീകരണ യോഗം എ ഐ ടി യു സി സംസ്ഥാ സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്യ്തു. എം കെ ശശി അദ്ധ്യക്ഷനായി ദേവിക കൃഷ്ണൻ സ്വാഗതം പറഞ്ഞു. യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുരേഷ് ബാബു, കെ.ടി ജോസ് , വി.ഷാജി, കെ.പി കുഞ്ഞികൃഷ്ണൻ ജാഥ ഡയറക്ടർ വി രാജൻ, ലളിതാ ചന്ദ്രശേഖർ, വി കെ.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു ജാഥ ലീഡർ കെ അനിമോൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ