ഇരിട്ടി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി ഫാത്തിമത്ത് റിഷ മാതൃകയായി . പ്ലസ് വൺ പരീക്ഷയിൽ 600ൽ 600 മാർക്കും നേടി പ0നത്തിലും മികവു കാട്ടിയ ഫാത്തിമത്ത് റിഷകീഴൂരിൽ ഹസീന മൻസിലിൽ പി.പി. റിയാസ് - ഷബാന ദമ്പതികളുടെ മകളാണ്.