പാലിയേറ്റീവ് ദിനത്തിൽ ആരോഗ്യ ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കീഴ്പ്പള്ളി സി എച്ച് സിയുടെ ആഭിമുഖ്യത്തിലാണ് പാലിയേറ്റീവ് ദിനത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചത്.
. സി എച്ച് സി ഹാളിൽ നടന്ന പരിപാടിയിൽ ഐ സി ഡി എസ് കൗൺസിലർമാരായ റോസ് മേരി മാത്യു, സി എലിസബത്ത് എന്നിവർ ക്ലാസ് എടുത്തു. സി എച്ച് സി മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ട്ടർ നേതൃത്വം നൽകി ആശാ വർക്കർമാർ, പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ സന്നദ്ധ പ്രവർത്തകർ എന്നിവർ ക്ലാസിൽ പങ്കെടുത്തു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ