കാർഷിക കടാശ്വാസ കമ്മീഷന്റെ ഓൺലൈൻ സിറ്റിംഗ് കർഷകർക്ക് ആശ്വാസമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 18 January 2023

കാർഷിക കടാശ്വാസ കമ്മീഷന്റെ ഓൺലൈൻ സിറ്റിംഗ് കർഷകർക്ക് ആശ്വാസമായി


കീഴ്പ്പള്ളി: ആറളം പഞ്ചായത്തിലെ സിറ്റിംഗ് വ്യാഴാഴ്ച്ചയും തുടരുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിറ്റിംഗിൽ 600ൽ അധികം അപേക്ഷകളാണ് പരിഗണിക്കുന്നത്. 2016 ന് മുൻപ് എടുത്തിട്ടുള്ള ലോണുകളാണ് സിറ്റിംഗിൽ പരിഗണിക്കുന്നത്. ആറളം സർവ്വീസ് സഹകരണ ബേങ്കിലെ ഓൺലൈൻ സിറ്റിംഗിൽ നൂറ് കണക്കിന് കർഷകരാണ് പങ്കെടുത്തത്. എല്ലാവർക്കും കടാശ്വാസം ലഭിക്കുകയും ചെയ്യ്തു. അപേക്ഷ കൂടുതൽ ഉള്ളതിനാലാണ് കമ്മീഷൻ ഓൺലൈൻ സിറ്റിംഗ് സംഘടിപ്പിച്ചത്.


 എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നാണ് ഉദ്യോഗസ്ഥർ ഓൺലൈൻ സിറ്റിംഗ് നടത്തിയത്. ഓരോ കർഷകന്റെയും അപേക്ഷ പ്രത്യേകം പരിശോധിച്ച് അപ്പോൾതന്നെ ഇളവ് പ്രഖ്യാപിച്ചാണ് കാർഷിക കടാശ്വാസ കമ്മീഷൻ കർഷകരെ സഹായിച്ചത്. ആറളം പഞ്ചായത്തിൽ മാത്രം 200 അപേക്ഷകൾ കമ്മീഷൻ തീർപ്പ് കൽപ്പിച്ചു. കാർഷിക കടാശ്വാസ കമ്മീഷൻ അംഗങ്ങളായ ജോൺ കുട്ടി, ജോസ് പാലത്തിനാൽ എന്നിവരാണ് ഓൺ ലൈൻസിറ്റിംഗിൽ പങ്കെടുത്തത്. ലക്ഷകണക്കിന് രൂപയാണ് കർഷകർക്ക് ആശ്വാസമായി ലഭിച്ചത്. ആറളം സർവ്വീസ് സഹകരണ ബേങ്കിലെ സെക്രട്ടറി തോപ്പിൽ ബാബു, സി.ഡി ബാബു മറ്റ് ജീവനക്കാർ എന്നിവർ കർഷകരുടെ ലോൺ കണക്ക് തുടങ്ങിയവ കമ്മീഷനെ അറിയിക്കാൻ ഓൺലൈൻ സിറ്റിംഗിൽ ഉണ്ടായിരുന്നു. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad