മാലിന്യ സംസ്‌കരണത്തിന് എല്ലാ സ്ഥാപനങ്ങളും, വീടുകളും യുസർ ഫീ നൽകണം; മന്ത്രി എം ബി രാജേഷ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 17 January 2023

മാലിന്യ സംസ്‌കരണത്തിന് എല്ലാ സ്ഥാപനങ്ങളും, വീടുകളും യുസർ ഫീ നൽകണം; മന്ത്രി എം ബി രാജേഷ്

 


മാലിന്യ സംസ്‌കരണത്തിന് എല്ലാ സ്ഥാപനങ്ങളും വീടുകളും യുസർ ഫീ നൽകണമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ പണം പിരിക്കുന്നു. എന്നാൽ അത് സർക്കാരിലേക്ക് വരുന്നില്ല. അതിദരിദ്രരെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒഴിവാക്കാമെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചില തടസങ്ങള്‍ നേരിടുന്നുണ്ട്. പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ജനങ്ങളുടെ തെറ്റിദ്ധാരണയെ ദുരുപയോഗം ചെയ്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.2026നുള്ളില്‍ സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ലക്ഷ്യം സാക്ഷാത്ക്കരിക്കുക. ഇതിന്റെ ഭാഗമായി അടുത്ത മാസം 4 മുതല്‍ 6 വരെ കൊച്ചിയില്‍ ഗ്ലോബല്‍ എക്‌സ്‌പോ സംഘടിപ്പിക്കും.

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനാണ് എക്‌സ്‌പോയെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്‌പോയുടെ ഭാഗമായി സംരംഭക സമ്മേളനവും നടക്കുമെന്നും എം ബി രാജേഷ് പറഞ്ഞു.


Post Top Ad