ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാന്‍ ചിന്‍മയി നായര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 29 January 2023

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാന്‍ ചിന്‍മയി നായര്‍


ഇന്ത്യയില ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ചിന്‍മയി നായര്‍. ചിന്‍മയി സംവിധാനം ചെയ്ത ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ചലച്ചിത്ര അഭിനേതാക്കളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കാളിദാസ് ജയറാം, സോഹന്‍ സീനുലാല്‍, അജയ് വാസുദേവ്, മിയ ജോര്‍ജ്ജ്, ശിവദ, അനശ്വര രാജന്‍, അനഘ സുരേന്ദ്രന്‍,മൃദുല വാര്യര്‍,നിരഞ്ജ് മണിയന്‍പിള്ള രാജു കൈലാഷ്, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിന്ദുജ വിക്രമന്‍, എന്നിവര്‍ ചേര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തു. കോട്ടയം ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് ചിന്‍മയി. സ്‌കൂള്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ സിനിമ സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിന്മയിയുടെ അച്ഛനും സംവിധായകനുമായ അനില്‍രാജാണ് സിനിമയുടെ തിരക്കഥ. വിജയ് യേശുദാസാണ് നായകനായി എത്തുന്നത്. കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, ജയന്തി നരേന്ദ്രനാഥ് തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍. ഗാനരചന-കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, സംഗീതം-എസ് ആര്‍ സൂരജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി,കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-പ്രദീപ് രംഗന്‍,കോസ്റ്റ്യൂം- സുകേഷ് താനൂര്‍, അസ്സി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ റൊസാരിയോ, പി. ജിംഷാര്‍, കൊറിയോഗ്രാഫര്‍-പപ്പു വിഷ്ണു, ആക്ഷന്‍- മാഫിയ ശശി, വിഎഫ്എക്സ്- ജിനേഷ് ശശിധരന്‍ (മാവറിക്സ് സ്റ്റുഡിയോ) ബിജിഎം-ബാലഗോപാല്‍, ആക്ഷന്‍- ബ്രോ രാജേഷ്, സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍-പ്രമേഷ് പ്രഭാകര്‍.

Post Top Ad