പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ 'ഗുണത പഠന പരിപോഷണ പദ്ധതിയായ 'ഇല'യുടെ സ്കൂൾ തല ഉദ്ഘാടനം സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 27 January 2023

പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ 'ഗുണത പഠന പരിപോഷണ പദ്ധതിയായ 'ഇല'യുടെ സ്കൂൾ തല ഉദ്ഘാടനം സംഘടിപ്പിച്ചു

 


ഇരിക്കൂർ ബി ആർ സി സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ പരിക്കളം ശാരദാവിലാസം എ യു പി സ്കൂളിൽ 'ഗുണത പഠന പരിപോഷണ പദ്ധതിയായ 'ഇല'യുടെ സ്കൂൾ തല ഉദ്ഘാടനം സംഘടിപ്പിച്ചു.ബി പി സി സുനിൽ കുമാർ ടി വി ഒ ഉദ്ഘാടനം ചെയ്തു.നൂൺ മീൽ ഓഫിസർ വി രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ കെ എസ് ഷിബു സ്വാഗതം പറഞ്ഞു.പ്രാധാനധ്യാപകൻ കെ കെ സുരേഷ് കുമാർ, വാർഡംഗം രാമകൃഷ്ണൻ കോയാടാൻ,പി ടി എ പ്രസിഡന്റ്‌ കെ രജീഷ്,സി ആർ സി കോ -കോർഡിനേറ്റർ അനുഷിമ ടി പി,മദർ പി ടി എ പ്രസിഡന്റ്‌ സുനിത ഹരിദാസ്,സ്റ്റാഫ്‌ സെക്രട്ടറി സ്വപ്ന എം കെ,സീനിയർ അസിസ്റ്റന്റ് വിദ്യാറാണി എം എസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു' .ഇല.നോഡൽ ഓഫിസർ ബിനോയ്‌ പി. വി നന്ദി പറഞ്ഞു.സമഗ്ര ശിക്ഷ കേരളം 2022-23 വാർഷിക പദ്ധതിയിലും, സ്റ്റാർസ് പദ്ധതിയിലും ഉൾപ്പെടുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന  നൂതന പഠന പരിപോഷണ പരിപാടിയാണ് ELA.കോവിഡാനന്തര കാലഘട്ടത്തിനുശേഷം ക്ലാസ്റൂം പ്രവർത്തനങ്ങൾ പ്രക്രിയ ബന്ധിതമാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. സാധാരണ ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിനുള്ള പഠനതന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള പിന്തുണയാണ് സമഗ്ര ശിക്ഷാ കേരളം ഒരുക്കുന്നത്.

Post Top Ad