ക്യാപ്റ്റൻ അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 24 January 2023

ക്യാപ്റ്റൻ അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന

 


പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് അടുത്ത മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന. മറാഠാ ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിനെതിരെ വിവാദ പരാമർശം നടത്തിയ ഭഗത് സിംഗ് കോഷിയാരിക്ക് പകരക്കാരനായി അമരീന്ദറെ കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.ഭഗത് സിംഗ് കോഷിയാരിക്ക് പകരം പഞ്ചാബ് മുൻ മുഖ്യമന്ത്രിയെ മഹാരാഷ്ട്രയിലേക്ക് അയച്ചേക്കുമെന്നാണ് വിവരം. സർക്കാരിലോ പാർട്ടിയിലോ ഏതെങ്കിലും പദവി വഹിക്കാനോ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ബിജെപി നിശ്ചയിച്ചിട്ടുള്ള പരിധി 75 വയസ്സാണ്. എന്നാൽ 80 വയസ്സുള്ള അമരീന്ദർ ഗവർണർ ആയേക്കുമെന്നാണ് റിപോർട്ടുകൾ. 83 അംഗങ്ങളുള്ള ബിജെപിയുടെ ഉന്നതതല പാനലായ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് അടുത്തിടെ അമരീന്ദറിനെ ഉൾപ്പെടുത്തിയിരുന്നു.

നേരത്തെ അമരീന്ദറിന്റെ സ്വന്തം തട്ടകമായ പട്യാലയിൽ ജനുവരി 29-ന് നടത്താനിരുന്ന റാലി റദ്ദാക്കിക്കൊണ്ടുള്ള ബിജെപി നീക്കം ഒരു സൂചന നൽകിയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ ചില മുന്നേറ്റങ്ങൾ നടത്താനാണ് ബിജെപി ആദ്യം ശ്രമിച്ചിരുന്നതെങ്കിലും ഒരു പ്രമുഖ ജാട്ട് സിഖ് മുഖമല്ലാതെ അമരീന്ദറിന് പഞ്ചാബിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കിയാണ് ബിജെപിയുടെ പുതിയ തീരുമാനം.


Post Top Ad