യുവ പ്രതിഭാ പുരസ്ക്കാരം നേടിയ അമൃത എം. രാമചന്ദ്രനെ ആദരിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 25 January 2023

യുവ പ്രതിഭാ പുരസ്ക്കാരം നേടിയ അമൃത എം. രാമചന്ദ്രനെ ആദരിച്ചു.


പയ്യാവൂർ: കേരള സർക്കാർ സാംസ്കാരിക വകുപ്പ്, കേരള ഫോക്ലോർ അക്കാദമി, 2021 യുവ പ്രതിഭാ പുരസ്ക്കാരം നേടിയ അമൃത എം. രാമചന്ദ്രനെ കരുവൻചാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ  കരുവൻചാൽ ടൗണിൽ നടന്ന  അനുമോദന ചടങ്ങിൽ ആദരിച്ചു. കളരിപ്പയറ്റിൽ ജില്ലാ - സംസ്ഥാന - ദേശീയ മൽസരങ്ങളിലും, കേരളോത്സവ മത്സരത്തിൽ പഞ്ചായത്ത് - സംസ്ഥാന - ദേശീയ മൽസരത്തിലും, യൂണിവേഴ്സിറ്റി മത്സരങ്ങളിലും നിരവധി തവണ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കുകയും 10 വർഷക്കാലമായ കുട്ടികൾക്കും സ്ത്രീകൾക്കും കളരിപ്പയറ്റ് പരിശീലനം നൽകി വരുന്നു. കേരളത്തിലും പുറത്തും കളരി പഠിപ്പിക്കുകയും പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ചടങ്ങ്  ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ട്  പി. ശശീന്ദ്രൻ ഗുരുക്കൾ ഉൽഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം സി ബഷീറ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് അംഗം അജ്മൽ, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗം സി എം രജിത, സിപിഐഎം കരുവൻചാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഡി. ബാബു, കരുവൻചാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടോമി കുമ്പിടിയാമ്മാക്കൽ, മുസ്ലീം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ട്രഷർ വി.എ. റഹീം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവൻചാൽ യുണിറ്റ് പ്രസിഡണ്ട് ജയിംസ് പുത്തൻപുര, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, ബിജെപി കരുവൻചാൽ മണ്ഡലം പ്രസിഡണ്ട് പി.വി. നാരായണൻ നായർ, ഡെന്നി മണ്ണൂർ, എൻ യു അബ്ദുല്ല, രാജൻ കൂവേരി, കെ സഖീർ സുബൈർ ഗുരുക്കൾ, ടോമി വിറകൊടിയനാൽ, ചെയർമാൻ സജി പുത്തൻകണ്ടത്തിൽ, കൺവീനർ കെ ഡി ഐസക് എന്നിവർ പ്രസംഗിച്ചു.

Post Top Ad