തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 17 January 2023

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം



തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറ് മണിയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ബാത്ത്‌റൂമില്‍ കയറി മുണ്ട് കഴുത്തില്‍ കുരുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസുകാര്‍ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

Post Top Ad