ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ലഹരിവിമുക്ത ക്യാമ്പയിന്റെ ലോഗോ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് ഒ എസ് ലിസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മുനീർ, ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.