'പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല'; തടയുമെന്ന് യുവമോർച്ച - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 24 January 2023

'പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല'; തടയുമെന്ന് യുവമോർച്ച



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച. 'പ്രധാനമന്ത്രിയെ അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനം അംഗീകരിക്കാനാവില്ല. കാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച എതിർക്കും'. ക്രമസമാധാനം തകർന്നാൽ ഉത്തരവാദിത്തം സർക്കാരിനെന്നും യുവമോർച്ച പറഞ്ഞു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം പ്രദർശിപ്പിക്കുമെന്ന് യുവജന വിദ്യാർഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും ഫ്രട്ടേണിറ്റിയും അറിയിച്ചിരുന്നു. 

ഇതിന് പിന്നാലെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.'നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകുകയില്ല നാം' എന്ന് പ്രഖ്യാപിച്ചാണ് ഡിവൈഎഫ്‌ഐ ഡോക്യുമെന്ററി പ്രദർശനം നടത്തുക. വംശഹത്യയുടെ ഓർമകളെ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാൻ കഴിയില്ലെന്ന്' ഓർമിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് പ്രദർശനം സംഘടിപ്പിക്കുക. കാമ്പസുകളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും കൂടി പ്രഖ്യാപിച്ചതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്.




Post Top Ad