തിരുവനന്തപുരം : കെ പി സി സി ഭാരവാഹികളുടെ ചുമതലയിൽ മാറ്റം. മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്‍റണി രാജിവച്ച ഒഴിവിൽ പി. സരിനെ കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചു. വി ടി ബൽറാമിനാണ് കെ പി സി സി സോഷ്യൽ മീഡിയയുടെ ചുമതല. കെ പി സി സി ഓഫീസ് ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി ജി. എസ്. ബാബുവിനെ മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നൽകി. ഓഫീസ് നടത്തിപ്പിൽ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജി. എസ്. ബാബുവിനെ സേവാദളിന്‍റെ ചുമതലയിലേക്ക് മാറ്റിയത്. ഡോ. പി സരിനെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറാക്കി നിയമിച്ചു. ബിബിസി വിവാദത്തിനൊടുവില്‍ മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസിലെ പദവികൾ രാജിവെച്ചതിന് പിന്നാലെയാണ് പി സരിന് പദവി ലഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ. ബിബിസി ഡോക്യുമെന്‍ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് കെപിസിസിയും മുന്‍കൈയെടുക്കുകയും ചെയ്തപ്പോഴായിരുന്നു നേതൃത്വത്തെയാകെ ഞെട്ടിച്ചുകൊണ്ട് അനില്‍ ആന്‍റണി ബിബിസിയെ തള്ളി പറഞ്ഞത്. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ബിബിസി നടത്തിയതെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പരാമർശം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരും ശിങ്കിടികളുമാണെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി അനില്‍ എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കി. സംസ്കാര ശൂന്യമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നായിരുന്നു അനില്‍ ആന്‍റണി രാജിപ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ പ്രതികരണം. പിന്നാലെ അനിൽ ആന്റണിയുടെ പരാമർശം തള്ളി നേതാക്കൾ രംഗത്തെത്തി