കെ.എസ്.ഇ.ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ സിഡാക്കിൽ നിന്ന് വാങ്ങാമെന്ന് കേന്ദ്രം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 11 January 2023

കെ.എസ്.ഇ.ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ സിഡാക്കിൽ നിന്ന് വാങ്ങാമെന്ന് കേന്ദ്രംതിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ സിഡാക്കിൽ നിന്ന് വാങ്ങാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്‌ മന്ത്രാലയം . സ്മാർട്ട് മീറ്റർ കരാർ സ്വകാര്യ കമ്പനികൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ സംഘടനകൾ ഇന്ന് വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹം നടത്തും.


ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. പദ്ധതിച്ചെലവ് സ്വകാര്യ കരാറുകാര്‍ വഹിക്കുകയും നിശ്ചിതകാലയളവിലേക്ക് പ്രതിമാസവാടക ഈടാക്കി പരിപാലനം നിര്‍വഹിക്കുകയും ചെയ്യുന്നതാണ് ഈ രീതി. എന്നാൽ ഇത് വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന ആരോപണമാണ് തുടക്കം മുതൽ ഭരണാനുകൂല സംഘടനകൾക്കുള്ളത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൊതുമേഖലയില്‍ നിര്‍വഹിക്കണമെന്നതാണ് അവരുടെ ആവശ്യം. ഇതിനിടയിൽ കഴിഞ്ഞ വർഷം ഡിസംബർ 14 ന് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നിന്ന് കെ.എസ്.ഇ.ബി ചെയർമാന് ഒരു കത്ത് ലഭിച്ചു.


20 % എങ്കിലും സ്മാർട്ട് മീറ്റർ സാങ്കേതിക വിദ്യ അർധ സർക്കാർ സ്ഥാപനമായ സിഡാക്കിൽ നിന്ന് വാങ്ങണം. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി തീരുമാനമെടുത്തിട്ടില്ല. 100 ശതമാനവും സിഡാക്കിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നാണ് സംഘടനകൾ പറയുന്നത്. വിഷയം ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

Post Top Ad