ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൽ ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ. ഇതിനായി നേരത്തെ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രം മെയിന്റനൻസ് നടത്തുകയും മറ്റ് ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കെആർഎഫ്ബി ചീഫ് എൻജിനിയർക്കാണ് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് എംഎൽഎ നിർദേശം നൽകിയത്. റോഡിന്റെ മെയിന്റനൻസിന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് എൻജിനിയർ ഉറപ്പുനൽകിയതായി സജീവ് ജോസഫ് പറഞ്ഞു.