ആറളം ഗ്രാമ പഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് ഹിയറിങ്ങ് എയ്ഡ് (ശ്രവണ സഹായി ) വിതരണം ചെയ്യ്തു . ആറളം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 24 വയോജനങ്ങൾക്കാണ് ശ്രവണ സഹായി നൽകുന്നത്. പഞ്ചായത്തിന്റെ പദ്ധതിവിഹിതത്തിൽ നിന്നും രണ്ട്ലക്ഷം രൂപാ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി.രാജേഷ് ശ്രവണ സഹായി വിതരണം ചെയ്യ്തു. നിർവ്വഹണ ഉദ്യോഗസ്ഥയും ഐ സി ഡി എസ് സൂപ്രവൈസറുമായ പി അനിത സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി മോൾ കെ.ജെ അദ്ധ്യക്ഷയായി പഞ്ചായത്ത് അംഗങ്ങളായ യു കെ സുധാകരൻ, ജോർജ് ആലാംപള്ളി, ഇ പി മേരിക്കുട്ടി, നാസ്സർ പൊയിലൻ, ബിന്ദു യു എസ്, രാജു ഇ സി.പഞ്ചായത്ത് സെക്രട്ടറി രശ്മിമോൾ പി എസ് അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ , ഫെസിലി സ്റ്റേറ്റർ ശിൽപ്പ ടി.എസ് തുടങ്ങിയവർ സംസാരിച്ചു.