നാഷണൽ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വമ്പൻ ജയം. രണ്ടാം മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കിയാണ് കേരളം ജൈത്രയാത്ര തുടരുന്നത്. കേരളം 19 ഗോൾ നേടിയപ്പോൾ രാജസ്ഥാന് രണ്ടെണ്ണം മാത്രമാണ് തിരിച്ചടിക്കാൻ കഴിഞ്ഞത്. ഗുജറാത്തിലെ സൂറത്തിൽ ഫെബ്രുവരി ഒന്ന് വരെയാണ് ചാമ്പ്യൻഷിപ്പ്.മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളത്തിന്റെ മുന്നേറ്റനിരക്കാർ എതിരാളികൾക്ക് ഒരു പഴുതും അനുവദിക്കാതെ ഗോളുകൾ കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു. നാളെ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരളം മധ്യപ്രദേശിനെ നേരിടും. ആദ്യ മത്സരത്തിൽ ഗുജറാത്തിനെതിരെ എതിരില്ലാത്ത ആറു ഗോളുകൾക്കു വിജയിച്ചിരുന്നു.
Saturday, 28 January 2023
നാഷണൽ ബീച്ച് ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച് കേരളം