കാസര്‍കോട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Sunday, 22 January 2023

കാസര്‍കോട് അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍


കാസർകോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില് സ്വദേശിയായ  ചന്ദ്രന്‍റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നിൽക്കുന്ന നിലയിലാണ്. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചിട്ട്  കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍  വിവരം അന്വേഷിക്കാനായി സുഹൃത്തിനോട് പറഞ്ഞു. ചന്ദ്രന്‍റെ സുഹൃത്ത് വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.

വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറക്കാഞ്ഞതോടെ സമീപവാസികളെ വിവരമറിയിച്ച് വാതില്‍ ചവിട്ടി പൊളിച്ച് കത്തുകടക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും. ശ്രീനന്ദ ജിഎച്ച്എസ്എസ് കുണ്ടംകുഴിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Post Top Ad