ശ്രീ അയ്യപ്പജ്യോതി സാംസ്കാരിക സമിതിയുടെ പൂന്താനം സ്മാരക പുരസ്കാരം ധന്യനരിക്കോടന്റെ മാതൃസ്നേഹത്തിന്റെ മധുരം നിറയുന്ന അമ്മനിലാവ് എന്ന ആദ്യ കവിത സമാഹാരത്തിന് ലഭിച്ചു. മലയോര മേഖലയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ് ധന്യ നരിക്കോടൻ. ഇതിനകം നൂറ് കണക്കിന് കവിതകളും കഥകളും ധന്യയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ അത്തിതട്ട് സ്വദേശിയാണ് അവാർഡ് ജേതാവായ ധന്യ നരിക്കോടൻ. ജനുവരി 23 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ ധന്യനരിക്കോടൻ അവാർഡ് ഏറ്റുവാങ്ങി.
റിപ്പോർട്ട് കെ.ബി. ഉത്തമൻ