പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റുകയും നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും അംഗീകാരവും നൽകുക; കെ.പി.എസ്സ്.ടി.എ. ശ്രീകണ്ഠപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 18 January 2023

പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റുകയും നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും അംഗീകാരവും നൽകുക; കെ.പി.എസ്സ്.ടി.എ. ശ്രീകണ്ഠപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.


ശ്രീകണ്ഠാപുരം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്സ്.ടി.എ.) ശ്രീകണ്ഠാപുരം ബ്രാഞ്ച് സമ്മേളനം ശ്രീകണ്ഠാപുരം എം.എ.എൽ.പി സ്കൂളിൽ ബ്രാഞ്ച് പ്രസിഡന്റ് പി.സുമയ്യ പതാക ഉയർത്തി ആരംഭിച്ചു. പി.സുമയ്യയുടെ അധ്യക്ഷതയിൽ ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ വിജിൽ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യ ഭാഷണം ഇ.കെ.ജയപ്രസാദ് (KPSTAജില്ലാ സെക്രട്ടറി) നിർവ്വഹിച്ചു. എം.വി.സുനിൽകുമാർ (KPSTA സംസ്ഥാന കൗൺസിലർ), അരവിന്ദ് സജി. (KPSTA ഉപജില്ലാ പ്രസിഡന്റ്), സ്റ്റിബി.കെ.സൈമൺ (KPSTA ജില്ലാ നിർവാഹക സമിതി അംഗം), പി ഗീത. (KPSTA ജില്ലാ വനിതാ ഫോറം), കെ പി ലത്തീഫ് (KPSTA ഉപജില്ലാ വൈസ് പ്രസിഡന്റ്), വി.കെ.വിജയകുമാർ (KPSTA തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ട്രഷറർ), എം സി ശ്രീജിത്ത്(KPSTA ഉപജില്ലാ ട്രഷറർ ,എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഇർഷാദ്.കെ.(KPSTA ശ്രീകണ്ഠപുരം ബ്രാഞ്ച് സെക്രട്ടറി) സ്വാഗതവും പി ഷക്കീല (KPSTA ശ്രീകണ്ഠപുരം ബ്രാഞ്ച് ട്രഷറർ) നന്ദിയും രേഖപ്പെടുത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, സർവ്വീസിലുള്ളവരെ ടെറ്റ് യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കുക, ഡി.എ. കൂടിശ്ശിക അനുവദിക്കുക, മുൻകാലത്ത് പ്രസവാവധി എടുത്തപ്പോൾ വന്ന വ്യത്യാസം മൂലം തുക തിരിച്ചടക്കാൻ ഇപ്പോൾ ആവശ്യപ്പെടുന്നത് ഒഴിവാക്കുക, അതു മൂലമുള്ള സർവ്വീസ് പ്രശ്നങ്ങൾ ക്രമപ്പെടുത്തുകയും ചെയ്യുക, തുടർന്ന് അത്തരം അവധികൾ കൃത്യതപ്പെടുത്തുക, ഹയർ സെക്കണ്ടറിയിലെ ജൂനിയർ,സീനിയർ  അധ്യാപകരുടെ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കുക, കുട്ടികൾക്കുള്ള  ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, സ്റ്റാഫ് ഫിക്സേഷൻ ഉടൻ നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അവതരിപ്പിച്ചു പാസ്സാക്കി. 

സുമയ്യ.പി.(പ്രസിഡന്റ്), ഇർഷാദ്.പി.(സെക്രട്ടറി), ഷക്കീല.പി.(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Post Top Ad