പയ്യന്നൂർ :കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പ്രവർത്തനം ആരംഭിച്ച ജുജു ഗോൾഡ് ജ്വല്ലറിയുടമക്കെതിരെ വാഹന ഗതാഗതo തടസ്സപ്പെടുത്തിയതിന് പോലീസ് സ്വമേധയാ കേസെടുത്തു .
നടൻ ടോവിനോ തോമസുൾപ്പെടയുള്ളവരെ കൊണ്ട് വന്ന് ഉദ്ഘാടനം നടത്തുകയും തുടർന്ന് വൻ ജനത്തിരക്ക് അനുഭവപ്പെടുകയും,പയ്യന്നൂർ ടൗണിൽ മണിക്കൂറുകളോളം ഗതാഗതo തടസ്സപ്പെടുകയും ചെയ്തു . പയ്യന്നൂർ ആശുപത്രിയിലെത്തിക്കേണ്ട ആംബുലൻസിലെ രോഗി ഗതാകുരുക്കിൽ പെടുകയും ചെയ്തതിനാലാണ് പോലീസ് മാനേജർക്കെതിരെ കേസെടുത്തത്.