'രാജ്യം അഴിമതി മുക്തം'; നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 30 January 2023

'രാജ്യം അഴിമതി മുക്തം'; നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി




ന്യൂഡല്‍ഹി: രാജ്യം അഴിമതി മുക്തമായെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അഴിമതിയെന്നും അഴിമതിയിൽ നിന്നും രാജ്യം  മോചിതമായിക്കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്‍റില്‍‌ നയപ്രഖ്യാപന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സ്വയം പര്യാപ്തമായ ഇന്ത്യയാണ് നമുക്ക് വേണ്ടത്. ദാരിദ്ര്യം രാജ്യത്ത് നിന്നും പൂർണമായും ഇല്ലാതാക്കണം. പിന്നോക്കക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് സര്‍ക്കാര്‍. ഇച്ഛാശക്തിയും നയങ്ങളിൽ ദൃഢതയും സർക്കാരിനുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പാർലമെന്റിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആദ്യ അഭിസംബോധനയാണിത്. 

 കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ്‌ നിരോധനവും  നയപ്രഖ്യാപന പ്രസംഗത്തില്‍  പരാമർശിച്ച രാഷ്ട്രപതി ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിന്റേതെന്ന് പറഞ്ഞു. 'ആയുഷ്മാൻ ഭാരത്' കോടിക്കണക്കിനു ഇന്ത്യക്കാരുടെ ജീവനാണ് രക്ഷിച്ചത്.   മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദിവാസി മേഖലകളിൽ വൻ വികസനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു. 

Post Top Ad