നവയുഗം സഫിയ അജിത്ത് അവാർഡ് മന്ത്രി കെ രാജന് സമ്മാനിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 29 January 2023

നവയുഗം സഫിയ അജിത്ത് അവാർഡ് മന്ത്രി കെ രാജന് സമ്മാനിച്ചു


 നവയുഗം സാംസ്‌കാരിക വേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2021 ലെ സഫിയ അജിത്ത് മെമ്മോറിയൽ അവാർഡ് കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജന് സമ്മാനിച്ചു.ദമ്മാം ഉമ്മുൽ സാഹിക്കിൽ നവയുഗസന്ധ്യയോടനുബന്ധിച്ചു വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും, കേരളസംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനുമായ പി. പി സുനീർ, സഫിയ അജിത്ത് അവാർഡ് കെ രാജന് സമ്മാനിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ഖജാൻജി കെ സാജൻ ക്യാഷ്പ്രൈസ് സമ്മാനിച്ചു. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

സൗദിയിലെ പ്രവാസികൾ ഏറെ സ്നേഹത്തോടെ ഓർമ്മിയ്ക്കുന്ന ജീവകാരുണ്യപ്രവർത്തകയായ സഫിയ അജിത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, ഇത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം വർദ്ധിപ്പിയ്ക്കുന്നുവെന്നും കെ രാജൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.




Post Top Ad