ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം എം.എ.എൽ.പി സ്കൂളിൽ നവീകരിച്ച കിഡ്സ് പാർക്ക് ഇരിക്കൂർ എം.എൽ.എ. അഡ്വ. സജീവ് ജോസഫും ഓപ്പൺ ഓഡിറ്റോറിയം സ്കൂൾ മാനേജർ കെ. സലാഹുദ്ദീനും ഉദ്ഘാടനം നിർവ്വഹിച്ചു.
ചെറിയ കുട്ടികളുടെ മാനസീക ശാരീരീക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി 2006 ൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിർമ്മിച്ച് സ്കൂളിന് സമർപ്പിച്ച കിഡ്സ് പാർക്ക് ആണ് ഇപ്പോൾ പി.ടി.എ യുടെ നേതൃത്വത്തിൽ നവീകരിച്ചത്.
പുതുതായി നാലോളം റൈസുകൾ കൂടി പാർക്കിന്റെ ഭാഗമാക്കിയാണ് നവീകരണ പ്രവൃത്തി ചെയ്തത് . ഒരേ സമയം 50 തിലധികം കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യം നവീകരിച്ച പാർക്കിൽ ഉണ്ട്. സമീപപ്രദേശത്ത ഏറ്റവും വലിയ കിഡ്സ് പാർക്ക് ഇവിടെയാണ് ഉദ്ഘാടനം ചെയ്തത്.
കൂടാതെ പി.ടി.എ.യയുടെ നേതൃത്വത്തിൽ 250 ഓളം പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓപ്പൺ ഓഡിറ്റോറിയം ഇന്റെർലോക്ക് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.
സ്കൂൾ മാനേജർ കെ.സലാഹുദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പർ ചെയർ പേഴ്സൻ കെ.വി.ഫിലോമിന മുഖ്യ അതിഥിയായിരുന്നു. ഹെഡ് മാസ്റ്റർ കെ.പി.ലത്തീഫ്, പി.ടി.എ.പ്രസിഡന്റ് സി.റസാഖ്, വാർഡ് കൗൺസിലർ വി.പി. നസീമ, മാനേജിഗ് സെക്രട്ടറി മായിൻ ,പി.ടി.എ വൈസ് പ്രസി.ഷാജഹാൻ,മദർ പി ടി എ പ്രസിഡണ്ട് സാഹിദ, ഇബ്രാഹിം കെ,പി പ്രിൻസിപ്പൽ ഷീജ കെ പി പൂർവ്വ വിദ്യാത്ഥി പ്രതിനിധിയായ നാസർ സി ,എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.