അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കി; സഞ്ചാരികൾ തലകുത്തനെ നിന്നത് മിനിറ്റുകളോളം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 20 January 2023

അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കി; സഞ്ചാരികൾ തലകുത്തനെ നിന്നത് മിനിറ്റുകളോളം

 


അമ്യൂസ്‌മെന്റ് പാർക്കിലെ സാഹസീക റൈഡ് പണിമുടക്കുന്നത് സിനിമകളിലും മറ്റും നാം കണ്ടിട്ടുണ്ട്. പലരുടേയും പേടി സ്വപ്‌നവുമാണ് അത്. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ് ചൈനയിൽ. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികൾ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ്


ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് റൈഡ് പണിമുടക്കിയത്. തുടർന്ന് റൈഡനകത്തെ സഞ്ചാരികൾ പത്ത് മിനിനറ്റോളം തല കുത്തനെ നിന്നു. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.


റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതർ എത്ര ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. റൈഡ് റീസ്റ്റാർട്ട് ചെയ്യാനുള്ള ശ്രമവും വിഫലമായി. തുടർന്ന് മെക്കാനിക്കുകൾ റൈഡിന് മുകളിൽ കയറി തകരാറ് പരിഹരിക്കുകയായിരുന്നു.


അനുവദനീയമായ ഭാരത്തിൽ കൂടുതൽ പേർ റൈഡിൽ കയറിയതാണ് തരാറിന് കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഈ റൈഡിൽ കയറിയ യാത്രക്കാർക്കെല്ലാം അമ്യൂസ്‌മെന്റ് പാർക്ക് അധികൃതർ റീഫണ്ട് നൽകി. ഒപ്പം വേണ്ട വൈദ്യ സഹായവും ലഭ്യമാക്കി.


Post Top Ad