കെഎസ്ആർടിസി ബസ്സിലെ പരസ്യ നിരോധനം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 9 January 2023

കെഎസ്ആർടിസി ബസ്സിലെ പരസ്യ നിരോധനം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ



ന്യൂഡൽഹി: കെഎസ്ആർടിസി ബസ്സിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. പരസ്യം പതിക്കുന്നതിനായി മാനേജ്‌മെന്റ് സമർപ്പിച്ച പുതിയ പദ്ധതിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. ബസിന്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം പതിക്കാമെന്നാണ് പുതിയ സ്‌കീം.

ഹൈക്കോടതിയുടെ ഉത്തരവ് വൻ വരുമാനനഷ്ടം ഉണ്ടാക്കുന്നതായി കാട്ടി കെഎസ്ആർടിസി സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിലാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വലിയ നഷ്ടമാണ് ഇപ്പോൾ തന്നെ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ഇതിനിടെ പരസ്യം കൂടി നിർത്തലാക്കിയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്നും കെഎസ്ആർടിസി അപ്പീലിൽ വ്യക്തമാക്കിയിരുന്നു.

കോവിഡ് കാലത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രധാന വരുമാനമാർഗമായിരുന്നു പരസ്യങ്ങൾ. കളർകോഡ് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ പരസ്യങ്ങൾ നൽകാനാവുമെന്നാണ് കെഎസ്ആർടിസി അപ്പീലിൽ പറയുന്നത്.

വടക്കാഞ്ചേരി ബസ് അപകടത്തിന് ശേഷമാണ് കെഎസ്ആർടിസിയിൽ പരസ്യങ്ങൾ വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഏകീകൃത കളർകോഡ് പാലിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചത്.

Post Top Ad