പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. കർണാടകയിലെ കൊടക് നാപോക്കിൽ ആണ് കേസിന് ആസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ അറസ്റ്റിലായ ഷമ്മാസ്, റഹീം, ഷബീർ എന്നിവർ ചേർന്ന് ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും, പെൺകുട്ടി ബഹളം വെക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഓടിക്കൂടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് എത്തുകയും നാപോക് സ്വദേശിനിയായ ജസീലയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുക്കുകയും പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മൂന്ന് പേരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.