ഓപ്പറേഷൻ സുപ്പാരി': തിരുവനന്തപുരത്തെ ഗുണ്ടകളെ നിയന്ത്രിക്കാൻ പൊലീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 12 January 2023

ഓപ്പറേഷൻ സുപ്പാരി': തിരുവനന്തപുരത്തെ ഗുണ്ടകളെ നിയന്ത്രിക്കാൻ പൊലീസ്

 


തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി പൊലീസ്. ഗുണ്ടകളുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ഫയലായി ഓരോ പൊലീസ് സ്റ്റേഷനിലും തയ്യാറാക്കാൻ കമ്മീഷണർ നിർദ്ദേശം നൽകി. ക്വട്ടേഷൻ സംഘങ്ങളെ മാത്രമല്ല റിയൽ എസ്റ്റേറ്റ് ബിസിനസിനും, സാമ്പത്തിക തർക്കം പരിഹരിക്കാനും, ഫ്ലാറ്റ് നിർമ്മാണത്തിനും എല്ലാം ഗുണ്ടകളെ ഉപയോഗിക്കുന്ന ആളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതിനിടെയാണ് ഈ നീക്കം. പോത്തൻകോട് യുവാവിനെ കാല് വെട്ടി എറിയുകയും വധിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഓപറേഷൻ കാവൽ കൊണ്ടുവന്നിരുന്നു. ഡിജിപിയുടെ തീരുമാന പ്രകാരമായിരുന്നു ഈ നീക്കം. തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷൻ സുപ്പാരി. ഇത് പ്രകാരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന ഫയലുകളിൽ പേര് വിവരങ്ങൾ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും. നിരന്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ അടക്കമുള്ള കുറ്റങ്ങൾ ചുമത്തും.

Post Top Ad