ടൗൺ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം; രണ്ട്‌ പോലീസുകാർക്ക് പരിക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 8 January 2023

ടൗൺ പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം; രണ്ട്‌ പോലീസുകാർക്ക് പരിക്ക്






കണ്ണൂർ : വെട്ടുകത്തിയുമായി ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയ പ്രതിയുടെ പരാക്രമത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരപരിക്ക്. സ്റ്റേഷന്റെ ജനൽച്ചില്ലുകളും തകർത്തു.പോലീസ് കസ്റ്റഡിയിലെടുത്ത അത്താഴക്കുന്ന് കോളനിയിലെ  അസീബ് (33) ആണ് അക്രമം നടത്തിയത്. എ.എസ്.ഐ. സുജിത്ത്, സിവിൽ പോലീസ് ഓഫീസർ നവീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ഞായറാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. മരംമുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് അസീബിന്റെ മാതാവിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വെട്ടുകത്തിയുമായി സ്റ്റേഷനിൽ എത്തിയ ഉടനെ പോലീസുകാരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്ത് മുൻവശത്തെ രണ്ട് ജനൽച്ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു.ബഹളം കേട്ട് അകത്തുനിന്ന് ഓടിയെത്തിയ പോലീസുകാർ പ്രതിയെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മർദനമേറ്റത്. തുടർന്ന് പോലീസ് വെട്ടുകത്തി പിടിച്ചുവാങ്ങിയതോടെ നിലത്ത് കിടന്നും പോലീസിനെ ഭീഷണിപ്പെടുത്തിയും ബഹളംവെച്ചു.  പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അസീബിനെതിരേ കേസെടുത്തു.

Post Top Ad