കീഴ്പ്പള്ളി: സി പി ഐ നേതാവും മികച്ച പാർലിമെന്റേറിയനുമായ സി കെ ചന്ദ്രപ്പന്റെപേരിൽ ഉളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാരക ട്രസ്റ്റ് നടപ്പാക്കി വരുന്ന വിവിധ സഹായ പദ്ധതിയുടെ ഭാഗമായ വിദ്യാഭ്യാസ സഹായ പദ്ധതിയിലെ തുകയാണ് വിദ്യാർത്ഥിനിക്ക് കൈമാറിയത്. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വടക്കേക്കരയിൽ താമസിക്കുന്ന കെ.ബി ഉത്തമൻ സുജാത ദമ്പതികളുടെ മകൾ കെ.പി. ആരതിക്കാണ് ട്രസ്റ്റിന്റെ പഠന സഹായം നൽകിയത്. ട്രസ്റ്റ് രക്ഷാധികാരി കെ ടി ജോസ് പഠന സഹായ തുക ആരതിക്ക് കൈമാറി. സി.കെ. ചന്ദ്രപ്പൻ ട്രസ്റ്റ് കോർഡിനേറ്റർ കെ.ആർ ലിജുമോൻ, ട്രസ്റ്റ് അഗങ്ങളായ ശങ്കർ സ്റ്റാലിൻ എം വി പത്നാഭൻ, എം വി ആദിത്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Monday, 23 January 2023
സി കെ ചന്ദ്രപ്പൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായം കൈമാറി