ഐ എൻ ടി യു സി കണ്ണൂർ ജില്ലാ സമ്പൂർണ്ണ നേതൃത്വ കൺവെൻഷൻ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ്ജ് പ്ലാന്തോട്ടം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.