പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്ന് വേട്ട; ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 10 January 2023

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിമരുന്ന് വേട്ട; ഒന്നേമുക്കാല്‍ കോടിയുടെ ചരസ് പിടികൂടി



പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരക്കിലോ മയക്കുമരുന്ന് പിടിക്കൂടി. വിപണിയിൽ ഒരുകോടിയിലധികം വില വരുന്ന ചരസാണ് പിടികൂടിയത്. ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു മയക്കുമരുന്ന് കടത്തിയത്

ഒന്നേമുക്കാല്‍ കോടി രൂപയുടെ ചരസാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന ന‌ടക്കുന്ന വിവരമറിഞ്ഞ് ബാഗ് ഉപേക്ഷിച്ചതാകാമെന്നാണ് വിവരം.

ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിന്റെ താഴെനിന്നാണ് ബാഗ് ലഭിച്ചത്. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളം വഴി രാജ്യാന്തര മാർക്കറ്റുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണെന്നാണ് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Post Top Ad