കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് RDSS ശില്പശാല കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു നടന്നു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 20 January 2023

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് RDSS ശില്പശാല കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു നടന്നു.


കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ വച്ചു നടന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് RDSS ശില്പശാല കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം. എൽ. എ അധ്യക്ഷത വഹിച്ചു. കെ. വി സുമേഷ് എം. എൽ. എ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി ദിവ്യ, തുടങ്ങിയവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർ ചടങ്ങിൽ സംബന്ധിച്ചു സിജി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹരീശൻ മൊട്ടമ്മൽ വിഷയാവതരണം നടത്തി. കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അയൂബ്.കെ നന്ദി പറഞ്ഞു. വൈദ്യുത വിതരണ മേഖലയിലെ വികസനവും നവീകരണവും ലക്ഷ്യമിട്ടു കൊണ്ട്  കേന്ദ്ര ഗവൺമെൻ്റ് സഹായത്തോടു കൂടി KSEB Ltd നടപ്പിലാക്കുന്ന പദ്ധതിയാണ് RDSS, ഉപ പ്രസരണ - വിതരണ രംഗങ്ങൾ പരിഷ്കരിക്കുക, തടസ രഹിത ഗുണമേന്മയുള്ള 24x7 വൈദ്യുതി ലഭ്യമാക്കുക, ഊർജ്ജ മേഖലയിൽ സാമ്പത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത, വിശ്വാസ്യത എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലേക്ക് സമർപ്പിക്കേണ്ട പ്രവൃത്തികളിൽ അന്തിമ തീരുമാനം എടുക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്.

Post Top Ad