'ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല'; പിടിയിലായ ഡ്രൈവർമാർക്ക് പോലീസ് സ്റ്റേഷനിൽ 1,000 തവണ ഇംപോസിഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Monday, 13 February 2023

'ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല'; പിടിയിലായ ഡ്രൈവർമാർക്ക് പോലീസ് സ്റ്റേഷനിൽ 1,000 തവണ ഇംപോസിഷൻ




തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാർക്ക് പോലീസിൻറെ വക ഇംപോസിഷൻ. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത്പിടിയിലായവരിൽ നാല് പേർ സ്കൂൾ ബസ്സ് ഓടിച്ചവരും രണ്ടുപേർ പേർ കെ.എസ്.ആർ.ടി.സി ബസ്സ് ഡ്രൈവർമാരും 10 പേർ പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവർമാരുമാണ്. കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളിൽ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാ സൗകര്യം ഒരുക്കി.സ്കൂൾ വിദ്യാർത്ഥികളെ മഫ്ടിയിലുള്ള പോലീസ് അതാത് സ്കൂളുകളിൽ എത്തിച്ചു. പിടിയിലായ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കെ.എസ്.ആർ.ടി.സി അധികാരികൾക്ക് അയക്കും. കൂടാതെ പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നതിനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാർ അറിയിച്ചു.വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ്സ്. ശശിധരൻ അറയിച്ചു .

Post Top Ad