കണ്ണൂർ :കണ്ണൂരിലെ കോളയാട് സെന്റ് കൊർണേലിയൂസ് സ്കൂളിലെ പത്ത് വിദ്യാർത്ഥിനികളാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് പറക്കുന്ന ഉപഗ്രഹമായ ആസാദി സാറ്റ് -2 ന്റെ നിർമാണത്തിൽ പങ്കാളിയായത്.വി.സ്വാതിക, പി.നിയ, ദിനേശ് ടി.നിരഞ്ജന, സജ ഫാത്തിമ, ശ്രീയ ശേഖര്‍, പി.കൃഷ്ണേന്ദു, ശ്രേയ മറിയ സുനില്‍, തീര്‍ത്ഥ പ്രശാന്ത്, നിയ എം.നമ്പ്യാര്‍, തൃഷ വിനോദ് എന്നീ വിദ്യാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പേടകത്തിന്റെ രണ്ടാം ദൗത്യത്തമാണ് ഇന്നലെ ശ്രീഹരിക്കോട്ടയിൽ നടന്നത്. വെള്ളിയാഴ്ച രാവിലെ 9:18 നായിരുന്നു വിക്ഷേപണം .ഉപഗ്രഹ രൂപ കല്പനയിൽ അന്തരീക്ഷ താപനിലയും,വേഗവും അളക്കാനുള്ള രീതിയിലുള്ള ചിപ്പ് പ്രോഗ്രാമാണ് വിദ്യാർത്ഥികൾ വികസിപ്പിച്ചത്.